Thursday, May 6, 2010

നുണ പറയാന്‍ ഉള്ള നമ്മു‍‍ടെ അവകാശം

നുണ പരിശോധന വേണ്ട എന്ന് പറയാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്നു കോടതി പറഞ്ഞിരിക്കുന്നു. ഒരു മനുഷ്യന് മൌനം കാത്തു സൂക്ഷിക്കാന്‍ ഉള്ള അവകാശത്തെ കുറിച്ചും നുണ പറയാന്‍ ഉള്ള അവകാശത്തെ കുറിച്ചും അത് പറയുന്നു. കൊലപാതകം കണ്ടാല്‍ കണ്ടെന്നോ കണ്ടില്ലെന്നോ യുക്തം പോലെ നമുക്ക് പറയാം. സാമുഹികമായി അത് ശരിയാണോ തെറ്റാണോ എന്ന് ചിന്തിച്ചാല്‍ ഒരു പക്ഷെ ചുമ്മാ ഇരുന്നു ചര്‍ച്ച ചെയ്യുന്നവര്‍ അത് ശരിയല്ല എന്ന് പറയും. പക്ഷെ അത് ഒരു വ്യക്തിയുടെ അവകാശമാണ് എന്ന് പറയുന്നതില്‍ ഒരു വലിയ മനുഷ്യാവകാശ ബോധ്യം നിലനില്‍ക്കുന്നു. സാഹചര്യങ്ങള്‍ നമ്മെ എങ്ങനെ കുടുക്കിലാക്കും എന്നുള്ള മുന്‍ വിചാരത്തോട്  കൂടിയെ ഒരാള്‍ എന്ത് കാര്യവും തുറന്നു പറയൂ. നിയമം കൊണ്ട് നിര്‍ബന്ധമായും നേര് തന്നെ പറയണം എന്ന് ഭരണകൂടം നമ്മോടു പറഞ്ഞാല്‍ അതില്‍ ഒരു മനുഷ്യാവകാശ ധംസ്വനം നില നില്‍ക്കുന്നുട്. കേസ് തെളിയിക്കാന്‍ പോലീസെ വേറെ മാര്‍ഗങ്ങള്‍ നോക്കണം. ആളുടെ ബ്രെയിന്‍ നില കയറി നോക്കിയില്ലെങ്കിലും നേരെ ചൊവ്വെ അന്വേഷിച്ചാല്‍ കാര്യങ്ങള്‍ തെളിയിക്കാനാകും. അഭയ കേസ് നോക്കൂ. അത് ഈ വഴിയില്‍ ആയതു ആദ്യം നേരെ ചൊവ്വെ അന്ന്വഷിക്കാത്തത് കൊണ്ടല്ലെ.
കോടതി മാനസികമായ മൂന്നാം മുറ ആയ നുണ പരിശോധനയെ തടഞ്ഞു. പക്ഷെ ശാരീരികമായ മൂന്നാം മുറയുടെ കാര്യമോ. നാട്ടില്‍ ദിവസേന എന്നോണം കസ്ററഡി  മരണങ്ങള്‍ കൂടുന്നു. മൌനം ആയിരിക്കാനും നുണ പറയാനും ഉള്ള ഒരാളുടെ അവകാശത്തെ കുറിച്ച് കോടതി പറയുമ്പോള്‍ ഇടി കൊണ്ട് വലയുന്ന മനുഷ്യര്‍ക്ക്‌ ഉള്ള അവകാശങ്ങള്‍ എവിടെ ആണ് ചര്‍ച്ച ചെയ്യ പെടുന്നത്.

No comments:

Post a Comment